ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് സി.വി. സതീഷ്, കെ.ആര്. ശരരാജ് (വൈ. പ്രസി.), ഹരിദാസ് മച്ചിങ്ങല്‍ (ട്രഷറര്‍), മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യര്‍, രമേശ് പുത്തൂര്‍ എന്നിവരാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
Comments


