ഹോക്കി ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ കിരീടമുയര്‍ത്തി. നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്ക് വിജയം. ദുല്പ്രീത് സിംഗിന്റെ ഇരട്ടഗോളിന് പുറമെ സഖ്ജീത് സിംഗ് അമിത് റോഹിന്ദാസ് എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ നേടിയത്. സണ്‍ ഡെയിന്‍ ആണ് കൊറിയക്കായി ആശ്വാസ ഗോള്‍ നേടിയത്.
ബീഹാര്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി ഹോക്കി സ്റ്റേഡിയത്തിലാണ് ആവേശകരമായ പോരാട്ടം അരങ്ങേറിയത്. ഇന്ത്യയ്ക്കിത് നാലാമത്തെ ഏഷ്യ കപ്പ് കിരീടമാണ്. ഇതോടെ 2026-ലെ ഹോക്കി ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീം നേരിട്ട് യോഗ്യത നേടി.
Comments


