ചെനാബ് നദിയിലെ ബഗ്ളിഹാര് അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.
ജമ്മുവിലെ ബഗ്ളിഹാര് അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്ളിഹാര് അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.
Comments


