ബിഹാറില്‍ വയോധിക പീഡനത്തിന് ഇരയായി. രാത്രി സിഗരറ്റ് ചോദിച്ച് വീട്ടില്‍ എത്തിയ നാല് പുരുഷന്മാരാണ് വയോധികയെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.
നാല് പേര് സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തുകയും എന്നാല്‍ വയോധിക സിഗരറ്റ് നല്കാന് തയ്യാറായില്ല. തുടര്‍ന്ന് വയോധികയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമി സംഘം വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രായമായതിനാല്‍ വയോധികക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി വയോധികയെ ബലമായി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കുടുംബത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര് അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.


