ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. മുണ്ടക്കയം വരിക്കാനി ജുമാമസ്ജിദിലാണ് കബറടക്കം.
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി പറഞ്ഞു. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുന്നത് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. അതേസമയം കാട്ടാന ഭീഷണിയില്‍ കഴിയുന്ന മൂന്ന് കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഉറപ്പ് ലഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മാറ്റാന്‍ ധാരണയായി.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്.


