അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകള്‍ ലണ്ടന്‍ നഗരത്തില്‍ മാര്‍ച്ച് ചെയ്തു. റഷ്യ യുെ്രെകന് സംഘര്‍ഷം, ഗസ്സിയിലെ ഇസ്രായേല്‍ വംശഹത്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്ലക്കാര്‍ഡുകളും ‘ട്രംപിനെ പുറത്താക്കുക’, ‘ട്രംപിനെ തടയുക’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും കൊടികളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു, വിവാദ വ്യക്തിത്വമായ ആന്‍ഡ്രൂ ടേറ്റ് എന്നിവരുടെ വേഷം ധരിച്ചും ചിലര്‍ പ്രതിഷേധത്തിനെത്തി.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. എപ്സ്റ്റീനുമായി ട്രംപിന് സൗഹൃദമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ട്രംപ് തള്ളുകയായിരുന്നു. ട്രംപ് എപ്സ്റ്റീന് ഒപ്പം നില്ക്കുന്ന ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നാലുപേരെ അറസ്റ്റ് ചെയ്തു.
എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന തങ്ങളുടെ യുഎസ് അംബാസഡറെ കഴിഞ്ഞ ആഴ്ച ബ്രിട്ടന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ലണ്ടനിലെത്തിയത്. ബ്രിട്ടന് വിദ്വേഷത്തിനും വിഭജനത്തിനും ഏകാധിപത്യത്തിനും എതിരാണെന്ന് ലോകത്തിനും ഭരണകൂടത്തിനും കാണിച്ചുകൊടുക്കാനുള്ള ഒരു അവസരമായാണ് പ്രതിഷേധത്തെ കണ്ടതെന്ന് ‘സ്റ്റോപ്പ് ട്രംപ്’ കൂട്ടായ്മയുടെ വക്താവ് പറഞ്ഞു.


