ഗ്രീഷ്മ തരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ. മേഘലയില്‍ ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. കിഴക്കന്‍ രാജസ്ഥാന്, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറന്‍ രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.
ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Comments


