തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.
ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.
Comments


