സംസ്ഥാനത്ത് രണ്ടുദിവത്തെ ഇവടവേളക്കു ശേഷം കുതിച്ച് ഉയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന് 9290 രൂപയും പവന് 1120 രൂപ വര്‍ധിച്ച് 74,320 രൂപയുമാണ് ഇന്ന് വിപണിവില. വെള്ളി ഗ്രാമിന് 120 രൂപയുമാണ്.
കഴിഞ്ഞ ദിവസം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് 9,170 രൂപയും 73,360 രൂപയുമായിരുന്നു വില. ജൂലൈ 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന് വില.
Comments


