സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9265 രൂപയാണ്.
ഏപ്രില്‍ 22ലെ ചരിത്ര സ്വര്‍ണവില വെള്ളിയാഴ്ചയാണ് ഭേദിച്ച് മുന്നേറിയത്. ഏപ്രില്‍ 22ന് 74,320 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. ശനിയാഴ്ചയും സ്വര്‍ണവില വര്‍ധിച്ചതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു. എന്നാല്‍ 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയുന്നതാണ് പിന്നീട് കണ്ടത്. പവന് ഏകദേശം ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും പടിപടിയായി ഉയരുന്ന സൂചന നല്‍കിയത്.
Comments


