വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. തെല്‍ അവീവ്, രാമത് ഗാന്, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. ബീര്‍ബെഷയില്‍ സുറോക്ക ആശുപത്രിയില്‍ ഇറാന് മിസൈല്‍ പതിച്ചുവെന്ന് ഇസ്രാഈല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബഹുനില കെട്ടിടങ്ങളിലാണ് മിസൈല്‍ പതിച്ചത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഉടന്‍ രോഗികളെ മാറ്റുമെന്ന് ഇസ്രാഈല്‍ അറിയിച്ചു.
അതേസമയം ഇറാനിലെ അരാകില്‍ ഇസ്രാഈല്‍ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ വാട്ടര്‍ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രാഈലിനെതിരെകഴിഞ്ഞ ദിവസം രാത്രി ഇറാന് ദീര്‍ഘദൂര മിസൈലായ ‘സിജ്ജീല്‍’ പ്രയോഗിച്ചിരുന്നു.
ഇസ്രാഈല്‍ ആക്രമണത്തില്‍ 224 പേര് കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന് സ്ഥിരീകരിച്ചു. ഇറാന് ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഉപയോഗിച്ചത്.
എന്നാല്‍ ഇറാന് ആക്രമണത്തില്‍ ഇതുവരെ ഇസ്രാഈലില്‍ 24 പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


