കൊച്ചി: സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി. ജാതി, മതം, വര്‍ഗം, വര്‍ണ്ണം, ദേശം, ഭാഷ എന്നീ ഭേദങ്ങളൊന്നുമില്ലാതെ എല്ലാവരെയും ഒന്നായി കാണുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന ആശയമാണ് ഗാന്ധിയുടെതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഗാന്ധിയന്‍ ആശയ സംഹിതയുടെ അന്തസത്ത ആറ്റിക്കുറുക്കിയാണ് ഇന്ത്യയെ നിര്‍മിച്ചതെന്ന് വി.ഡി. സതീശന് പറഞ്ഞു. സത്യം എന്ന വാക്കിന്റെ പ്രതിരൂപമാണ് ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനര്‍ജനിക്കുന്നുവെന്നും ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ-അതിജീവന പോരാട്ടങ്ങള്‍ക്കും വഴികാട്ടിയും പ്രചോദനവുമായി ഗാന്ധിജി നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നല്കുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.
ഗാന്ധിയന്‍ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനര്‍ജനിക്കുന്നു.
ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കും കാലാതീതമായ മാതൃക തീര്‍ക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊര്‍ജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.


