രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. ജലവാറിലെ പിപ്ലോടി പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.
സ്കൂളില്‍ ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ വ്യാപകമായി പരചരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം.
പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടിക്കുന്നുണ്ടെന്നാണ് വിവരം. ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


