പുതിയങ്ങാടി ചൂട്ടാട് കടലില്‍ വീണ്ടും ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി റിയാസുല്‍ ഇസ്ലാം (39) ആണ് മരിച്ചത്. പയ്യന്നൂര്‍ ഫയര്‍ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മത്സ്യത്തൊഴിലാളി ആണ് മരിച്ചത്. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ കന്യാകുമാരി പുത്തുംതുറ സ്വദേശി സ്വദേശി സളമോന്‍ ലോപ്പസ് (63) മരിച്ചിരുന്നു. പാലക്കോട്നിന്ന് മീന്‍പിടിത്തത്തിന് പോയ ഫൈബര്‍ വള്ളമാണ് ചൂട്ടാട് അഴിമുഖത്ത് മണല്‍തിട്ടയില്‍ തട്ടി മറിഞ്ഞത്. പാലക്കോട് പുഴയില്‍ ശനിയാഴ്ച മീന്‍പിടിക്കാന്‍ പോയ ചെറുതോണി മറിഞ്ഞ് പയ്യന്നൂര്‍ പുഞ്ചക്കാട് നെടുവിള പടിഞ്ഞാറ്റതില്‍ എന്‍.പി. അബ്രഹാം (49) മരിച്ചിരുന്നു. തോണി മറിഞ്ഞ് കാണാതായ ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് മത്സ്യതൊഴിലാളികള്‍ കണ്ടെത്തിയത്. വളപട്ടണത്തു നിന്നും നാല് കിലോമീറ്ററോളം അകലെ ആഴക്കടലില്‍ നോര്‍ത്ത് 54ലായിരുന്നു മൃതദേഹം.


