തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചാരണം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയില്‍ കട്ടര്‍, ചെരിപ്പ്, മുസല്ല, കുട, വാട്ടര്‍ ബോട്ടില്‍, വാട്ടര്‍ സ്പ്രേ തുടങ്ങിയവ കാണിച്ച് ഇതൊക്കെ കേരള സര്‍ക്കാര്‍ കൊടുക്കുന്നതാണെന്ന മട്ടിലാണ് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ദുയൂഫുല് ബൈത് അഥവാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ മുതവിഫ് അവരുടെ ഹാജിമാര്‍ക്ക് കൊടുത്തതാണിത്. ഇന്ത്യാ ഗവണ്മെന്റോ കേരള ഗവണ്മെന്റോ സൗദി ഗവണ്മെന്റോ ഇങ്ങനെയൊരു സമ്മാനം കൊടുക്കുന്നില്ല. പിണറായിസം തുടരും എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ നിര്‍മ്മിതി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സി.പി.എം സൈബര്‍ ഹാന്‍ഡിലുകളാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.


