കൊല്ലം ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. പുനലൂര്‍ ഇളമ്പല്‍ സ്വദേശി അഹദ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കാലു കഴുകാന്‍ ഇറങ്ങന്നതിനിടെ അഹദ് അപകടത്തില്‍പ്പെടുകയായിരുന്നു. റോഡുവിള ട്രാവന്‍കൂര്‍ എഞ്ചിനീയറിങ് കോളജ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഹദ്.
ആയൂര്‍ മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്. ഫെസ്റ്റ് നടത്തുന്നതിനിടയില്‍ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല് വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു.
Comments


