കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.
അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി പറയുന്നതിന് ഒരാഴ്ച സമയം നല്കി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. അടുത്ത ചൊവ്വാഴ്ചക്കുള്ളില്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Comments


