ദുബൈ: പുണ്യമാസത്തില്‍ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റമദാനിലെ ആദ്യ പ ത്ത് ദിവസങ്ങളില്‍ 119,850 പേര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കിയതായി ദുബൈ പോലീസ് അറിയിച്ചു. ‘അപകടങ്ങളില്ലാത്ത റമദാന്’ കാമ്പയിനിന്റെ ഭാഗമായാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഇ ഫ്താറിന് മുമ്പുള്ള തിരക്കില്‍ അപകടങ്ങള്‍ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേഗത്തില്‍ പോകാ ന് സമ്മര്‍ദ്ദം ചെലുത്താതെ സുരക്ഷിതമായി നോമ്പ് തുറക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സൗകര്യമൊരുക്കു കയാണ് ഇതിലൂടെ ചെയ്യുന്നത്.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടി എ) സിവില്‍ ഡിഫന്‍സ്, യുഎഇ റെഡ് ക്രസന്റ്, ദുബൈ ചാരിറ്റി അസോസിയേഷന്, ദുബൈ ഡിജിറ്റല്‍ അഥോറിറ്റി, എമിറേറ്റ്സ് ടുഡേ, ആസ്റ്റര്‍ ഗ്രൂപ്പ്, മെഡ് 7 ഫാര്‍മസി, ലൈഫ് ഫാര്‍മസി എന്നിവയുടെ പങ്കാളി ത്തത്തോടെയാണ് നടത്തിയത്.
പ്രധാനയിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ 230 വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മഗ്രിബ് ബാങ്കിനുമുമ്പ് ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇഫ്താറിനുതൊട്ടുമുമ്പുള്ള സമയം ഏറ്റവും അപകടസാധ്യതയുള്ള സമയമാണെന്ന് ദുബൈ പൊ ലീസ് ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്റൂഇ പറഞ്ഞു.
ബാ ങ്കിനുമുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാര്‍ വേഗതകൂട്ടുകയോ ചുവന്ന സി ഗ്നലുകള്‍ മറികടക്കുകയോ അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുകയോ ചെയ്യുന്നു. ഇത് ഗുരുതരമായ പരിക്കു കള്‍ക്കോ മരണങ്ങള്‍ക്കോ കാരണമായേക്കാവുന്ന അപകടങ്ങളുടെ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന തായി അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ ക്ഷമ കാണിക്കണമെന്നും യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെ ന്നും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും മേജര്‍ ജനറല്‍ അല്‍മസ്റൂഇ അഭ്യര്‍ത്ഥിച്ചു. ”വൈകിയെങ്കിലും സുരക്ഷിതമായി എത്തുന്നത് ഒരിക്കലും എത്താതിരിക്കുന്ന തിനേക്കാള്‍ നല്ലതാണ്” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരത്തെ പുറപ്പെടുക, വേഗത പരിധി പാലിക്കുക, മറ്റ് റോഡ് ഉപയോക്താക്കളെ ബഹുമാനിക്കുക തുടങ്ങിയ ചെറിയ ജാഗ്രതാ നടപടികളിലൂടെ ജീവന് ര ക്ഷിക്കാന്‍ കഴിയും.
Comments


