രാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകനെന്ന് വേടന്. ‘പത്ത് തല’ എന്ന പുതിയ റാപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു വേടന്. കമ്പ രാമായണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും താന്‍ വീണുപോയെന്നും, വീണപ്പോള്‍ തന്റെ കൂടെയുള്ള ആളുകളും വീണുപോയെന്നും വേടന് പറഞ്ഞു.
രാംലീല മൈതാനത്ത് ആണ്ടുതോറും രാവണപെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കാറുണ്ടെന്നും ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നതാണെന്നും അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നതെന്നും വേടന് പറഞ്ഞു.
ദക്ഷിണേന്ത്യയിലും കേരളത്തിലും വര്‍ണ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ജാതി നോക്കാതെ എല്ലാവരും അത് നേരിടുന്നുണ്ടെന്നും വേടന് പറഞ്ഞു. താന്‍ തെരുവിന്റെ മകനാണെന്നും കൂലിപ്പണിക്കാരനാണെന്നും വേടന് വ്യക്തമാക്കി. പേന പിടിക്കുന്ന കൈയ്യല്ല തന്റേതെന്നും കലക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടന് പറഞ്ഞു.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് പാടിയെന്നാരോപിച്ച് വേടനെതിരെ ബി.ജെ.പി നേതാവ് എന്‍.ഐ.എക്ക് പരാതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയത്.


