ദമാം: 2024-25 അധ്യയന വർഷത്തെ പ്ലസ്ടു സി ബി എസ് ഇ പരീക്ഷയിൽ റീ വാലുവേഷനിലൂടെ 98.8% മാർക്കു കരസ്ഥമാക്കി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ടോപ്പറും സൗദി അറേബ്യയിലും ഒന്നാമതെത്തിയ ശ്രീലക്ഷ്മി അഭിലാഷിന് ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പേരന്റ്സ് അസ്സോസിയേഷൻ കേരള (ഡിസ്പാക്) ആദരവ് സമ്മാനിച്ചു. ദമാം തറവാട് റെസ്റ്ററന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ശ്രീലക്ഷ്മിയെ എ എം ഇ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ വിപിൻദാസ് ചെട്ടിയത്ത് മൊമെന്റോ നൽകി ആദരിക്കുകയും തുടർന്നുള്ള പഠനത്തിൽ എല്ലാ വിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. നേരെത്തെ ഡിസ്പാക്ക് സംഘടിപ്പിച്ച പരിപാടിയിൽ ടോപ്പേഴ്സ് അവാർഡ് സ്വീകരിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും വിപിൻദാസ് ചെട്ടിയത്ത് മെമെന്റോ സമ്മാനിച്ചു.
ഡിസ്പാക് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി താജു അയ്യാരിൽ സ്വാഗതം ആശംസിച്ചു. കുട്ടികളും അവരുടെ രക്ഷിതാക്കളും കഷ്ടപ്പെട്ട് നേടിയെടുത്ത ഇത്തരത്തിലുള്ള വിജയങ്ങൾ ആദരിക്കാൻ ഡിസ്പാക് എന്നും മുൻപന്തിയിൽ ഉണ്ടാവുമെന്ന് ഡിസ്പാക് ചെയർമാൻ നജീം ബഷീർ പറഞ്ഞു. സ്കൂൾ ടോപ്പറായി മാറിയ ഈ മിടുക്കിയെ ആദ്യമായി ആദരിക്കുവാൻ ഡിസ്പാക്കിനു കഴിഞ്ഞു എന്നുള്ളത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എപ്പോഴും ഡിസ്പാക്ക് നൽകി കൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന്റേയും പിന്തുണയുടേയും ഭാഗമാണെന്ന് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഡിസ്പാക് വൈസ് പ്രസിഡന്റുമാരായ ആശിഫ് ഇബ്രാഹിം, മുജീബ് കളത്തിൽ, ജോയിന്റ് സെക്രട്ടറി അജീം ജലാലുദീൻ, സ്പോർട്സ് കൺവീനർ ജോയി വറുഗീസ്, ആർട്സ് കൺവീനർ നിസ്സാം യൂസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ പവേയിൽ, ഷമീർ ടി പി, അനസ് ബഷീർ, എം.എം റാഫി, നാസ്സർ കടവത്ത് തുടങ്ങിയവർ പങ്കെടുത്തു. ഡിസ്പാക് ട്രഷറർ ആസിഫ് താനൂർ നന്ദി പ്രകാശിപ്പിച്ചു.


