ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ തുടങ്ങിയവര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.
പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ പേരില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലാണ് ഇവരെ 2020 സെപ്റ്റംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, യുഎപിഎ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷക്കാലമായി വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. അതേസമയം, കലാപത്തിന്റെ ഗൂഢാലോചനയില്‍ സജീവ പങ്കുണ്ടെന്ന നിലപാടിലാണ് പൊലീസ്.
ഷര്‍ജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇപ്പോള്‍ സുപ്രിം കോടതി അന്തിമ തീരുമാനം എടുക്കും.


