വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ കേന്ദ്രം അനുവദിച്ചു. ദുരന്ത നടന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം അനുവദിച്ചത്. സംസ്ഥാനം കേന്ദ്രത്തില്‍ സമര്‍പ്പിച്ച 535.56 കോടി രൂപയുടെ പദ്ധതികളായ ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്കൂള്‍ നവീകരണം തുടങ്ങിയവക്കാണ് സഹായം.
സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിട്ടുള്ളത്. മൂലധന നിക്ഷേപ സ്കീമിലെ വായ്പകള്‍ക്ക് പലിശയില്ലാത്തതിനാല്‍, പണം 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി.
Comments


