രാജ്യത്ത് ആത്മഹത്യാ നിരക്കില്‍ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്. എന്നാല്‍ ദേശീയ ശരാശരി 10.4 ആണെന്നണ് റിപ്പോര്‍ട്ട്. 2020-ഓടെ ആത്മഹത്യകളുടെ എണ്ണം ലക്ഷത്തില്‍ 20-നു താഴെയായി കുറക്കാനണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020-ല്‍ കേരളം 24 രേഖപ്പെടുത്തി. ഇത് രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ്.
സംസ്ഥാനത്തെ ആത്മഹത്യകളുടെ നിരക്ക്, 2021-ലെ 26.9- ല്‍ നിന്നും 2022-ല്‍ 28.5 ആയി വര്‍ധിച്ചു. 2022-ല്‍ കേരളം നാലാം സ്ഥാനത്തായിരുന്നു. കേരളം ആത്മഹത്യ നിരക്ക് കുറക്കുന്ന കാര്യത്തില്‍ മോശം പ്രകടനമാണ് കാണിക്കുന്നത്. 2030- ഓടെ കൈവരിക്കേണ്ട ലക്ഷ്യം കുറഞ്ഞ നിരക്കായ 3.5 ആണ്.
Comments


