മലപ്പുറം: തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. താനൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖിന്റെ മകന് ശാദുലിയാണ് മരിച്ചത്.
കുട്ടിയെ ഉറക്കി കിടത്തി ഉമ്മ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ കുട്ടി തൊട്ടിലില്‍നിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്. തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം.
Comments


