തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. പുറ്റെക്കരയില്‍ ഇന്ന് പുലര്‍ച്ചെ 5.30 നാണ് അപകടം നടന്നത്. കുന്ദംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ജീസസ്’ ബസാണ് മറിഞ്ഞത്. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എതിരെ വന്ന കാറില്‍ ബസ് ഇടിക്കുകയും ശേഷം മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയും ചെയ്തു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ -കുന്നംകുളം റോഡില്‍ ഗതാഗതം ഒരു മണിക്കുര്‍ സ്തംഭിച്ചു. ബസ് റോഡില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയത്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments


