മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ സമീപവാസിയായ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആളായി പരിഗണിച്ച് പ്രതിയുടെ വിചാരണ നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ശരീരം മുഴുവന്‍ മുറിവുകളുമായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വലിയൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുകളാണ് ഉള്ളത്. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം ഇയാള്‍ കൊലപ്പെടുത്താനും ശ്രമിച്ചു. തല നിലത്തടിച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടിന്റെ ടെറസില്‍ നിന്ന് കൊണ്ടുപോയി ഒഴിഞ്ഞകെട്ടിടത്തില്‍വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇടക്ക് ബോധം വന്നപ്പോള്‍ 17കാരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയായിരുന്നു


