മലപ്പുറം: കേരളാ ബ്ലാസ്റ്റേഴ്സിന്റെ 18കാരനായ മുന്നേറ്റതാരം റിഷാദ് ഗഫൂറിനെ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോള്‍ ക്ലബ് കരാര്‍ പൂര്‍ത്തിയാക്കി. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പൊന്നാനി സ്വദേശിയായ റിഷാദ്, കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിനായി 8 മത്സരങ്ങളില്‍ 1 ഗോളും 2 അസിസ്റ്റും നേടി ശ്രദ്ധ നേടി.
തിരൂരിലെ മൗലാന കൂട്ടായി ഫുട്ബോള്‍ അക്കാദമിയില്‍ തുടക്കം കുറിച്ച താരം, പിന്നീട് മുത്തൂറ്റ് എഫ്എയില്‍ കളിച്ചു. 2023-24 സീസണിലെ ഡെവലപ്മെന്റ് ലീഗില്‍ 6 മത്സരങ്ങളില്‍ 5 ഗോളുകള്‍ നേടിയ അദ്ദേഹം, യുകെയില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പിന് ടീമിന് യോഗ്യത നേടി.
തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ റിഷാദ്, 2024-25 സീസണില്‍ ഡെവലപ്മെന്റ് ലീഗിലും കേരള പ്രീമിയര്‍ ലീഗിലും മഞ്ഞക്കുപ്പായം അണിഞ്ഞു. സന്തോഷ് ട്രോഫി റണ്ണറപ്പ് ആയ കേരളാ ടീമിലും അംഗമായിരുന്നു. വരാനിരിക്കുന്ന സൂപ്പര്‍ ലീഗില്‍ മലപ്പുറം എഫ്സിയുടെ മുന്നേറ്റ നിരയില്‍ തിളങ്ങാന്‍ താരം ഒരുങ്ങുകയാണ


