ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.


