ശ്വേതാ മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാലാ പാര്‍വതി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി വനിതാ അംഗങ്ങള്‍. മാലാ പാര്‍വതി മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നത് എന്ന് വനിതാ താരങ്ങള്‍ അഭിപ്രായപ്പെട്ടു.
ബാബുരാജിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തിക്ക് കൂട്ടു നില്ക്കുന്ന വ്യക്തിയല്ല ബാബുരാജല്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു.
‘ഞാന്‍ അറിയുന്ന ബാബുരാജ് ഇത്രയും നെറികെട്ട കളിക്ക് കൂട്ട് നില്‍ക്കില്ല എന്ന് വിശ്വസിക്കുന്നു. ഞാന്‍ മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ ബാബുവിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെ പറ്റി വല്ലതും പറഞ്ഞാല്‍ നമ്മള് ബാബു രാജിന്റെ സൈഡാണ് എന്നല്ലെ പറയുന്നേ, അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മള് സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്ന് പറയുന്നത് എന്റെ കുടുംബം പോലെയാണ്,’ പൊന്നമ്മ ബാബു വ്യക്തമാക്കി.
‘മാലാ പാര്‍വതി മീഡിയ ശ്രദ്ധപിടിച്ചു കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ ആരുടെയോ പണം വാങ്ങി സംസാരിക്കുന്നു. ഞങ്ങള്‍ അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്, മാലാ പാര്‍വതിക്ക് വേണ്ടി ഇരിക്കുന്നവരല്ല. വെറുതെ മീഡിയയില്‍ ഇറങ്ങി അമ്മയേയും നാറ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലുകളിലും കയറി ഇറങ്ങി നടക്കുന്നത്,’ പൊന്നമ്മ വിമര്‍ശിച്ചു.


