അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 30 പേര് മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ലണ്ടനിലേക്കുള്ള ടേക്കോഫിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. അപകടസമയത്ത് വിമാനത്തില്‍ 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
”അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തുന്ന ഫ്ലൈറ്റ് AI171, ഒരപകടത്തില്‍ പെട്ടു. ഈ നിമിഷം, ഞങ്ങള്‍ വിശദാംശങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്ഡേറ്റുകള് എത്രയും വേഗം പങ്കിടും” -എയര്‍ ഇന്ത്യ അറിയിച്ചു.
ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസാണ് തകര്‍ന്നത്. Boeing 787 എന്ന വിമാനമാണ് തകര്‍ന്നത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ഓദ്യോഗികമല്ലാത്ത വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.


