തമിഴ്നാട് ഗൂഡലൂരില്‍ മലയാളികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.
കണ്ണൂരില്‍ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഗൂഡല്ലൂര്‍ പാടംതുറൈയില് ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Comments


