ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന് പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.
വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.


