ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്. ചന്തവിള ഈസ്റ്റാഫ്പുരം സി.എസ്.ഐ ഇടവക വികാരി ഫാ. എഡിസണ് ഫിലിപ്പിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് ലഭിച്ചത്. ജൂലൈ 21ന് വൈകീട്ട് 7.17 ന് മലയിന്‍കീഴിലെ കാമറയില്‍ ഹെല്‍മെറ്റില്ലാതെ യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്.
നോട്ടീസിലുള്ള വാഹനത്തിന്റെ നമ്പരും തെറ്റാണ്. ഹെല്‍മെറ്റില്ലാതെ പുറത്തു പോകാറില്ലെന്ന് വികാരി പറയുന്നു. നോട്ടീസില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമായി കാണാന്‍ കഴിയും. നമ്പര്‍ വ്യക്തമായി കാണാമായിരുന്നിട്ടും എന്തുകൊണ്ടാണ് തനിക്ക് പിഴ നോട്ടീസ് അയച്ചതെന്ന് അറിയില്ല. പിഴവുകള്‍ തിരുത്തി നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments


