ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ വടക്കഞ്ചേരി സ്വദേശി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം വഴുവക്കോട് വീട്ടില്‍ കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്‍മ്മത്തിനായി യാത്രതിരിച്ചത്. കൊച്ചി എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നായിരുന്നു യാത്രയായത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലത്തിയത്. തുടര്‍ന്ന് അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തില്‍ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയര്‍മാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കള്‍: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കള്‍: ജിഫ്ന, മുത്തലവി, ഹക്കീം, അന്‍വര്‍.
Comments


