മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments


