കണ്ണൂര്‍ ഇരിക്കൂര്‍ സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ആയിപ്പുഴ ഷാമില്‍ മന്‍സിലില്‍ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകന് മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷാമില്‍.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ അവധി നല്‍കിയിരുന്നു. എന്നാല്‍ സുഹൃത്തുക്കളുമൊത്ത് ആയിപ്പുഴ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പെട്ട ഷാമിലിനെ മീന്‍പിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
Comments


