ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ഇന്ന് അവസാനിച്ചു. ശക്തമായ മത്സരമാണ് നടക്കുന്നത്. യൂണിവേഴ്സിറ്റിക്ക് പുറമെ കോളേജുകളിലേക്കും മത്സരമുണ്ട്. ഡൽഹി സാകിർ ഹുസൈൻ കോളേജ്, ഭാരതി കോളേജ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി എം എസ് എഫ് മത്സരിക്കുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം, ഫീസ് വർധന ഉൾപ്പെട സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടാക്കുന്ന വിദ്യാർഥി വിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചാണ് എം എസ് എഫ് പ്രചാരണം. മെട്രോയിലും ബസ്സിലും സൗജന്യ യാത്ര ഉറപ്പാക്കും, ഹോസ്റ്റൽ സംവിധാനം കാര്യക്ഷ്മമാകും തുടങ്ങിയവയാണ് ഇന്ത്യ മുന്നണി പ്രകടന പത്രികകളിൽ ഉൾപെടുത്തിയുട്ടുള്ള പ്രധാന വാഗ്ദാനങ്ങൾ.
തെരഞ്ഞടുപ്പിന് മുന്നോടിയായി എം എസ് എഫ് ഡൽഹി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കൺവെൻഷൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഹാരിസ് ബീരാൻ എം പി ഉൽഘാടനം ചെയ്തു. എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു മുഖ്യ പ്രഭാഷണം നടത്തി. എ ബി വി പി യുടെ വർഗീയ അജണ്ടക്കെതിരെ ഒറ്റകെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എം എസ് എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ ഫാറൂഖി,അഡ്വ അഫ്സൽ യൂസുഫ്, അലി അഹമ്മദ്, നജാഹ്, മുഹമ്മദ് റസിൻ, ഷിഫാന, ഷിഹാ ഫാത്തിമ, ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു. പുതുതായി എം എസ് എഫിലേക്ക് വന്ന വിദ്യാർഥികൾക് മെമ്പർഷിപ് നൽകി സ്വീകരിച്ചു.


