ഇസ്രാഈലി ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും ഗസ്സയിലെ സാഹചര്യവും വിലയിരുത്തിയാണ് കമ്മീഷന് ഗസ്സയിലെ വന്ശഹത്യ സ്ഥിരീകരിച്ചത്. ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് , പ്രധാനമന്ത്രി നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യുവ ഗാലന്റ് എന്നിവരുടെ വാക്കുകള്‍ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ പ്രസ്താവനകള്‍ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതായതിനാല് വംശഹത്യ നടത്തിയത് ഇസ്രാഈല്‍ ആണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
ഗസ്സ മുനമ്പിലെ ഫലസ്തീനികളെ കൂട്ടമായോ അല്ലാതെയോ നശിപ്പിക്കാന്‍ നേതാക്കന്മാര് പദ്ധതി ഇട്ടതായി റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രഖ്യാപനം പൂര്‍ണമായി തള്ളിക്കളഞ്ഞ ഇസ്രാഈല്‍ റിപ്പോര്‍ട്ട് ഹമാസിനെ സഹായിക്കുന്നതാണെന്നും ആരോപിച്ചു. ഇന്ത്യന്‍ വംശജ കൂടിയായ നവി പിള്ളൈ ആണ് അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തത്.


