കൊല്ലം അഞ്ചാലുംമൂട് സ്കൂളിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കായിക അധ്യാപകന് മുഹമ്മദ് റാഫിയെ സസ്പെന്റ് ചെയ്തു. അന്വേഷണ വിധേയമായി കുട്ടിയെയും സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.
അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബി എന്‍ എസ് 114, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments


