ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്. ജൂലൈ 11 മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സോണി ലൈവിലൂടെ സ്ട്രീംങ് ആരംഭിക്കും. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ടക്ക് തിയറ്ററില്‍ മികച്ച കൈയ്യടിയാണ് ഇതിനോടകം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ചേരന് എന്നിവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മേയ് 24 നാണ് സിനിമ റിലീസ് ചെയ്തത്. ഇതുവരെ നരിവേട്ട ആഗോള ബോക്സ് ഓഫീസില്‍ നിന്നും 28.95 കോടിയാണ് നേടിയത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


