കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. 14ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പതിനാലു വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ കുട്ടിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
കാലപ്പഴക്കമുള്ള ഇരു നിലകെട്ടിടത്തിന്റെ ശുചിമുറിയടക്കമാണ് തകര്‍ന്നുവീണത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള രോഗികളെയടക്കം മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണ്.
അപകടം നടന്ന കെട്ടിടത്തിലെ മറ്റു വാര്‍ഡുകളില്‍ നിന്നും 140 പേരെ മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍ ടി.കെ പറഞ്ഞു.
പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


