തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട കേസില്‍ രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി. പ്രതി ഭവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ അസ്ഥി കണ്ടെത്തിയത്. കേസിലെ മറ്റൊരു പ്രതി അനീഷയുടെ വീട്ടിലെ പരിശോധനയില്‍ ആദ്യ കുട്ടിയുടെ അസ്ഥി കണ്ടെത്തിയിരുന്നു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Comments


