വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിക്കുന്ന പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. ‘അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പി.സി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും പരിപാടി സംഘടിപ്പിച്ച എച്ച്.ആര്.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നുമാണ് പരാതി.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ടി അനീഷാണ് പി.സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. സമാന പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെയും പി.സി ജോര്‍ജിനെതിരെ കേസെടുത്തതാണ്. കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് പി.സി ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
Comments


