കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം. ഇന്നലെ വൈകുന്നേരത്തോടെയാണ് പനങ്കുന്നിലെ റോഡില്‍ നാല് മീറ്ററോളം ആഴത്തിലുള്ള ഗര്‍ത്തം നാട്ടുകാര്‍ കണ്ടത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത കമ്പിയില്‍ തൊടുന്ന മരച്ചില്ലകള്‍ വെട്ടാന്‍ എത്തിയവരാണ് ഗര്‍ത്തം ആദ്യം കണ്ടത്. വിള്ളല്‍ രൂപത്തിലാണ് ആദ്യം കണ്ടത്. എന്നാല്‍ കമ്പെടുത്ത് കുത്തിയപ്പോള്‍ ഒന്നര മീറ്ററില്‍ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററിലധികമായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഒരുവശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂര്‍ണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ.
Comments


