തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. 72720 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനമായി ഉയര്‍ന്നു. ഔണ്‍സിന് 3,361 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് 3,384.20 ഡോളറായി ഉയര്‍ന്നു.
Comments


