ഹാത്രാസിലെ സേത്ത് ഫൂല് ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസറായ രജനീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എത്ര വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാര്‍ത്ഥിനികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി.
കൂടാതെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.


