ദുബൈ: റമദാനിനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ് ഭരണാ ധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് ഫ ണ്ടിലേക്ക് ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 83.6 ദശലക്ഷം ദിര്‍ഹം നല്‍കും.
അര്‍ഹര്‍ക്ക് ചികിത്സയും ആ രോഗ്യ സംരക്ഷണവും നല്കി പിതാക്കന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഫാദേഴ്സ് എന്‍ഡോവ് മെന്റിന് രൂപം നല്‍കിയിട്ടുള്ളത്.
എമിറേറ്റ്സ് ലേലവുമായി സഹകരിച്ചു ബുര്‍ജ് ഖലീഫയിലെ അര്‍മാനി ദുബൈ ഹോട്ടലില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എംബിആര്‍ജിഐ) ലേലം സംഘടിപ്പിച്ചത്. ആര്‍ടി എ, ഇ&യുഎഇ, ഡു എന്നിവയുടെ പിന്തുണയോടെയും ആര്‍ടിഎയില്‍ നിന്നുള്ള 5 വാഹന പ്ലേറ്റ് നമ്പറുകള്‍, 10 ഡു മൊബൈല്‍ നമ്പറുകള്‍, 10 ഇ & യുഎഇ മൊബൈല്‍ നമ്പറുകള്‍ എന്നിവയുള്‍പ്പെടെ 25 പ്രത്യേക നമ്പറുകളാണ് കഴിഞ്ഞദിവസം ലേലം ചെയ്തത്.
ആശുപത്രികളുടെ വികസനം, അവശ്യമെഡിക്കല്‍ ഉപ കരണങ്ങളും മരുന്നുകളും നല്കല്, ശേഷി വര്‍ദ്ധിപ്പിക്കല്‍, ഓപ്പറേഷന് തിയേറ്ററുകള്‍ നവീകരിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. വാഹന ഫാന്‍സി നമ്പറുകളുടെ ലേലത്തില്‍ 75.9 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. ഇത്തിസാലാത്ത് മൊബൈല്‍ നമ്പറുകള്‍ക്ക് 4.732 ദശലക്ഷവും ഡു മൊബൈല്‍ നമ്പറുകള്‍ക്ക് 3.045 ദശലക്ഷം ദിര്‍ഹവുമാണ് ലഭിച്ചത്.
ലേലത്തില്‍ വാണിജ്യപ്രമുഖരുടെയും ഉദാരമതികളായ മനുഷ്യസ്നേഹികളുടെയും സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു, എല്ലാവരും ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ലേലത്തില്‍ പങ്കാളികളായത്. എംബിആര്‍ജിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമ്പയിനില്‍ വ്യക്തികള്‍ക്ക് അവരുടെ പേരില്‍ സംഭാവന നല്കി പിതാക്കന്മാരെ ആദരിക്കുന്നു, മാതാപിതാക്കളെ ബഹുമാനിക്കുക, കാരുണ്യം, ഐക്യദാര്‍ഢ്യം എന്നിവയുടെ മഹത്തായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ഫാദേഴ്സ് എന്‍ഡോവ്മെന്റ് എന്ന ആശയം പ്രോത്സാഹിപ്പിക്കു ന്നതിനൊപ്പം, ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുള്ള രാജ്യമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Comments


