ആശ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപകല്‍ സമരത്തിന് നേരെ പൊലീസ് നടപടി. പുലര്‍ച്ചെ മൂന്നു മണിയോടെ ഉറങ്ങികിടന്ന ആശ വര്‍ക്കര്‍മാരെ കൊണ്ട് മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് പൊലീസ് അഴിപ്പിച്ചു.
മഴ പെയ്തപ്പോഴാണ് ഉറങ്ങികിടന്ന ആശ വര്‍ക്കര്‍മാരെ വിളിച്ചുണര്‍ത്തി ടാര്‍പോളിന്‍ ഷീറ്റ് പൊലീസ് അഴിപ്പിച്ചത്. മനുഷ്യരാണോ എന്ന് പൊലീസുകാരോട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ചോദിച്ചു. എന്നാല്‍ മഴ നനഞ്ഞ് കൊണ്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം തുടരുകയാണ്.
Comments


