കോട്ടയം മണര്‍കാട് നാല് വയസുകാരന് സ്കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ഉറക്കമില്ലായ്മക്ക് നല്കുന്ന മരുന്നിന്റെ അംശം കണ്ടെത്തി. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിപദാര്‍ഥത്തിന്റെ അംശം കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്കി.
കഴിഞ്ഞ മാസം 17ന് സ്കൂളില്‍ നിന്ന് എത്തിയത് മുതല്‍ കുട്ടി ഉറങ്ങുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. തുടര്‍ന്ന് ശാരീരികസ്വസ്ത്ഥകള് അനുഭവപ്പെട്ടിരുന്നു. സ്കൂളില്‍ നിന്ന് കുട്ടി ചോക്ലേറ്റ് കഴിച്ചിരുന്നതായി അധ്യാപകര്‍ പറഞ്ഞു. ഉറക്കമില്ലായ്മക്ക് നല്കുന്ന മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. അതേസമയം ചോക്ലേറ്റില്‍ നിന്നാണ് മരുന്ന് ശരീരത്തില്‍ എത്തിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


