സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡായ 60,000ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 60,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു റെക്കോര്‍ഡ് സ്വര്‍ണ്ണവില. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം ആദ്യമായി സ്വര്‍ണവില 60,000 കടന്നത്.
ബുധനാഴ്ച 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 60,000 കടന്ന് റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ഇന്നലെ വീണ്ടും വില വര്‍ധിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. അതേസമയം ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ജനുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായി കണക്കാക്കുന്നതും ഇതുതന്നെയാണ്.
മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഘപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


